പെട്രോൾ അടിച്ച ശേഷം മിന്നൽ വേഗത്തിൽ മുങ്ങി; കാട്ടാക്കടയിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കൾക്കായി തിരച്ചിൽ

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ പെട്രോൾ നിറച്ച് പണം നൽകാതെ മുങ്ങിയതായി പരാതി

പെട്രോൾ അടിച്ച ശേഷം മിന്നൽ വേഗത്തിൽ മുങ്ങി; കാട്ടാക്കടയിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കൾക്കായി തിരച്ചിൽ

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട്ടെ പെട്രോൾ പമ്പിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ യുവാക്കൾ കടന്നുകളഞ്ഞതായി പരാതി. ഇന്നലെ വൈകുന്നേരം 4.27-ഓടെയാണ് സംഭവം.

കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ 750 രൂപയുടെ പെട്രോൾ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരൻ ഇന്ധനം നിറച്ചതിന് പിന്നാലെ പണം നൽകാതെ ഇരുവരും ബൈക്ക് വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. പമ്പ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പമ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.