ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ മഴ സജീവമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ മഴ സജീവമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലുമായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ് തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമർദമായി മാറിയത്. ഇതിന്റെ ഫലമായി സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രമാണിച്ച് താഴെ പറയുന്ന ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:

  • സെപ്റ്റംബർ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
  • സെപ്റ്റംബർ 12: പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്

സംസ്ഥാനത്ത് നിലവിൽ രൂക്ഷമായ മഴക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന മഴ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.