സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ മഴ, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത

വിവിധ ഇടങ്ങളില്‍ 50 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ മഴ, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതോടെ തുലാവർഷത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 2-3 ദിവസത്തിനുള്ളിൽ മൺസൂൺ പൂർണ്ണമായും പിൻവാങ്ങും. ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും ഒക്ടോബർ 16 വരെ കേരളത്തിൽ മഴ തുടരുമെന്നും അധികൃതർ അറിയിച്ചു. വിവിധയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതിനിടെ, തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെയും ശക്തമായ കാറ്റ് വീശിയേക്കാം. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, ഒക്ടോബർ 14 വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് ആയിരിക്കും.