സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; നാളെ കനത്ത മഴയ്ക്ക് സാധ്യത

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; നാളെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കാസർകോടും കണ്ണൂരുമൊഴികെ ബാക്കിയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാളോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകും.