തീവ്ര ന്യൂനമർദ്ദം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം ശക്തമാകാൻ സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: ജാർഖണ്ഡിന് മുകളിൽ നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദത്തിൻ്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനുപുറമേ, കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി നാളെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് ഈ മുന്നറിയിപ്പ്.
Comments ()