കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ കനത്ത് മഴയ്ക്കും മണിക്കൂറില്‍ 50 കി.മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ കനത്ത് മഴയ്ക്കും മണിക്കൂറില്‍ 50 കി.മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മര്‍ദ്ദ പാത്തി കര്‍ണാടക ഗുജറാത്ത് തീരത്തേക്ക് മാറി.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.