വേനൽച്ചൂടിന് ആശ്വാസമായി മഴ; യുഎഇയിലെ വിവിധ മേഖലകളിൽ ആലിപ്പഴ വർഷം
റാസ് അൽ ഖൈമയിലെ ഷൗഖ, ഷാർജയിലെ അൽ മദാം, അഖ്ദർ, മലീഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഹത്ത റോഡിലെ അൽ വതൻ സ്ട്രീറ്റിലും ആലിപ്പഴം വീണു
ദുബൈ: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. കാറ്റിന്റെ ശക്തമായ സാന്നിധ്യത്തോടെയെത്തിയ മഴ വടക്കൻ എമിറേറ്റുകളിലെ താപനില കുറയ്ക്കുകയും വേനൽച്ചൂടിന് ആശ്വാസം പകരുകയും ചെയ്തു. രാജ്യത്ത് തണുപ്പുകാലം അടുത്തെത്തുന്നതിന്റെ സൂചനയായാണ് ഈ കാലാവസ്ഥാ മാറ്റത്തെ വിലയിരുത്തുന്നത്.
റാസ് അൽ ഖൈമയിലെ ഷൗഖ, ഷാർജയിലെ അൽ മദാം, അഖ്ദർ, മലീഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഹത്ത റോഡിലെ അൽ വതൻ സ്ട്രീറ്റിലും ആലിപ്പഴം വീണു. അൽ ഐനിന്റെ ചില ഭാഗങ്ങളിലും മഴ രേഖപ്പെടുത്തി.
ദുബൈ, ഷാർജ, അൽ ഐൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ നഗരകേന്ദ്രങ്ങളിൽ കാര്യമായ മഴ ലഭിച്ചില്ല. വേനൽച്ചൂട് ക്രമേണ കുറയുകയും തണുപ്പുകാലത്തിലേക്ക് രാജ്യം കടക്കുകയും ചെയ്യുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റമായാണ് ഇപ്പോഴത്തെ മഴയെ കാണുന്നത്.
Comments ()