മഴയും കുത്തൊഴുക്കും വെല്ലുവിളി; കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി നാല് സോണുകളിൽ വ്യാപക പരിശോധന
മുൻപരിശോധനയിൽ സൂചന ലഭിച്ച മൂന്നാം സോണിലും മീനാക്ഷി പുഴയിലും പ്രത്യേക പരിശോധന നടത്തും. ഇന്നലെ കെഡാവർ നായകൾ ചില സ്ഥലങ്ങളിൽ സാന്നിധ്യം സൂചിപ്പിച്ചെങ്കിലും തുടർ പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചില്ല. കാണാതായവർ പുഴയിലൂടെ ഒഴുകിപ്പോയിട്ടുണ്ടോയെന്ന സാധ്യതയും പരിശോധിച്ചുവരികയാണ്.
കോഴിക്കോട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ നടത്തിയ വ്യാപക പരിശോധനയിൽ ആരെയും കണ്ടെത്താനായിരുന്നില്ല. ഇന്ന് നാല് മേഖലകളായി തിരിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
മുൻപരിശോധനയിൽ സൂചന ലഭിച്ച മൂന്നാം സോണിലും മീനാക്ഷി പുഴയിലും പ്രത്യേക പരിശോധന നടത്തും. ഇന്നലെ കെഡാവർ നായകൾ ചില സ്ഥലങ്ങളിൽ സാന്നിധ്യം സൂചിപ്പിച്ചെങ്കിലും തുടർ പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചില്ല. കാണാതായവർ പുഴയിലൂടെ ഒഴുകിപ്പോയിട്ടുണ്ടോയെന്ന സാധ്യതയും പരിശോധിച്ചുവരികയാണ്.
അതേസമയം, കഴിഞ്ഞ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. സംരക്ഷണഭിത്തി തകർന്ന പ്രദേശത്തിന് മുകളിലായി വീണ്ടും മണ്ണിടിഞ്ഞതും രക്ഷാസംഘങ്ങളുടെ ആശങ്ക വർധിപ്പിച്ചു.
മന്ത്രി ടി. സിദ്ദിഖും മന്ത്രി എ.പി. അനിൽകുമാറും ജില്ലയിൽ തുടരുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതി ഇന്ന് രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Comments ()