ആലപ്പുഴയിൽ റെയിൽപാതയ്ക്ക് സമീപം യുവതിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണതെന്ന സംശയം
അന്വേഷണത്തിനൊടുവിൽ മരിച്ചയാൾ കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ നേഹ കൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കൾക്ക് വിവരം കൈമാറുകയും ചെയ്തു.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഏഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ നേഹ കൃഷ്ണൻ (25) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് റെയിൽപാതയ്ക്ക് സമീപം മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
അന്വേഷണത്തിനൊടുവിൽ മരിച്ചയാൾ കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ നേഹ കൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കൾക്ക് വിവരം കൈമാറുകയും ചെയ്തു.
ട്രെയിനിൽ നിന്ന് അബദ്ധത്തിൽ തെറിച്ചുവീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Comments ()