രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം; നഗരത്തിൽ ഇന്ന് കർശന ഗതാഗത നിയന്ത്രണം
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ പരമാവധി കൊച്ചി മെട്രോയെ ആശ്രയിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് നിർദേശിച്ചു. സുരക്ഷയുടെ ഭാഗമായി നഗരപരിധിയിൽ ഡ്രോൺ പറത്തുന്നതിനും പൂർണ വിലക്കുണ്ട്
കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകീട്ട് 4 വരെയാണ് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നിലവിലുണ്ടാകുക. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ പരമാവധി കൊച്ചി മെട്രോയെ ആശ്രയിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് നിർദേശിച്ചു. സുരക്ഷയുടെ ഭാഗമായി നഗരപരിധിയിൽ ഡ്രോൺ പറത്തുന്നതിനും പൂർണ വിലക്കുണ്ട്.
നേവൽ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണം ബാധകമാണ്. ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബിടിഎസ് റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ആലുവ-പാലാരിവട്ടം പിഡബ്ല്യുഡി റോഡിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ബദൽ റൂട്ടുകളും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ആലുവയിൽ നിന്ന് കലൂരിലേക്ക് ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ റോഡ്, കടവന്ത്ര, കലൂർ-കതൃക്കടവ് റോഡ് വഴി പോകണം. ആലുവ, പറവൂർ ഭാഗങ്ങളിൽ നിന്ന് ഹൈക്കോടതിയിലേക്കുള്ളവർ കണ്ടെയ്നർ റോഡ് ഉപയോഗിക്കണം.
കാക്കനാട് ഭാഗത്തുനിന്നുള്ളവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി കണ്ടെയ്നർ റോഡിലേക്ക് പ്രവേശിക്കണം. തോപ്പുംപടിയിൽ നിന്ന് ആലുവയിലേക്കും ആലുവയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കും പ്രത്യേക ബദൽ റൂട്ടുകൾ നിർദേശിച്ചിട്ടുണ്ട്.
വൈപ്പിൻ-തോപ്പുംപടി യാത്രക്കാർക്ക് ഫോർട്ട് കൊച്ചി-വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കാം. അതേസമയം വാത്തുരുത്തി മുതൽ തേവര, എം.ജി റോഡ്, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള പ്രധാന പാതകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Comments ()