രാജ്യസഭ കാലാവധി അവസാനിച്ചു; കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോര്‍ജ് കുര്യന്‍

പുതിയ രാജ്യസഭാ കാലാവധിക്കായി ജോര്‍ജ് കുര്യന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ കാലാവധിയും അവസാനിച്ചത്

രാജ്യസഭ കാലാവധി അവസാനിച്ചു; കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോര്‍ജ് കുര്യന്‍

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മന്ത്രിസ്ഥാനത്തില്‍ നിന്ന് പടിയിറങ്ങി. രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. രാജി രാഷ്ട്രപതി അംഗീകരിച്ചതായാണ് വിവരം.

പുതിയ രാജ്യസഭാ കാലാവധിക്കായി ജോര്‍ജ് കുര്യന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ കാലാവധിയും അവസാനിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ ന്യൂനപക്ഷകാര്യങ്ങള്‍, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ സജീവമായി മടങ്ങാനുള്ള താല്‍പര്യം ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കേരളത്തിലോ ദേശീയതലത്തിലോ പുതിയ ചുമതല നല്‍കുമോയെന്ന കാര്യത്തില്‍ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ദീര്‍ഘകാലമായി ബിജെപിയുടെ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ജോര്‍ജ് കുര്യന്‍ സംസ്ഥാനത്തും ദേശീയ തലത്തിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന പുതിയ ഉത്തരവാദിത്തങ്ങളിലേക്കാണ് രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ.