' കേരളത്തില്‍ ലഹരിയുടെ വേരറുത്തിരിക്കും; എന്റെ കയ്യില്‍ നിന്നൊക്കെ പറന്നുപോയി, ഓപ്പറേഷന്‍ തൂഫാനില്‍ ജനങ്ങള്‍ ഒപ്പം നിന്നു'; സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല

ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ ചികിത്സാ പദ്ധതികളും ആശുപത്രി സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.

' കേരളത്തില്‍ ലഹരിയുടെ വേരറുത്തിരിക്കും; എന്റെ കയ്യില്‍ നിന്നൊക്കെ പറന്നുപോയി, ഓപ്പറേഷന്‍ തൂഫാനില്‍ ജനങ്ങള്‍ ഒപ്പം നിന്നു'; സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍ ജനം ഏറ്റെടുത്തെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഓപ്പറേഷന്‍ തൂഫാന്‍ ആഞ്ഞടിക്കുകയാണ്. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. അന്താരാഷ്ട്ര മാഫിയകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനകീയ ബോധവല്‍ക്കരണ ക്യാംപെയിന്‍ തൂഫാന്‍ ജാഗരണ്‍ ഇന്ന് പെരുമ്പാവൂരില്‍ ആരംഭിക്കാനിരിക്കെയാണ് പ്രതികരണം.

പെരുമ്പാവൂരിലെ മയക്കുമരുന്ന് ബാഹുല്യം കണ്ട് ഞെട്ടി. അവിടം ക്ലീന്‍ ആക്കാന്‍ ബോധവല്‍ക്കരണം ആവശ്യമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പൊലീസ് തൂക്കിയെടുക്കും. എന്റെ കയ്യില്‍ നിന്നൊക്കെ പറന്നുപോയി. ജനം ഏറ്റെടുത്തിരിക്കുകയാണ്. അവരാണ് വാരിയേഴ്സ്. അതാണ് വിജയം രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ലഹരിയുടെ വേരറുക്കാന്‍ ഏതുവിധേനയും മുന്നിലുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ലഹരി മാഫിയകള്‍ നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് കേരളത്തെ പിടിച്ചുകുലുക്കുകയാണെന്നും ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വരുംതലമുറയോട് ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ ചികിത്സാ പദ്ധതികളും ആശുപത്രി സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. ഭായ് കോളനികള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികളെ നേരില്‍ കണ്ട് സംസാരിക്കുമെന്നും, കേരളീയരെപ്പോലെ ജീവിക്കുന്ന അവരെക്കൂടി ഉള്‍പ്പെടുത്തി പെരുമ്പാവൂരിനെ അതിന്റെ പഴയ പ്രൗഡിയിലേക്ക് തിരികെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.