റാസ് ലഫാൻ സ്ഫോടനം; ഖത്തറിനൊപ്പമെന്ന് യുഎഇയും ബഹ്റൈനും, സഹായവും പിന്തുണയും ഉറപ്പ്
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ ഭരണകൂടത്തിനും ജനങ്ങൾക്കും എല്ലാ പിന്തുണയും നൽകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
അബുദാബി: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയും ബഹ്റൈനും രംഗത്തെത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും ഖത്തർ ജനതയ്ക്കും ഇരു രാജ്യങ്ങളും അനുശോചനം അറിയിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ ഭരണകൂടത്തിനും ജനങ്ങൾക്കും എല്ലാ പിന്തുണയും നൽകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
ബഹ്റൈനും ഖത്തറിനൊപ്പമാണെന്ന് വ്യക്തമാക്കി. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും വ്യവസായ മേഖലയിലെ തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള ഖത്തർ അധികൃതരുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായും ബഹ്റൈൻ അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ പ്രാദേശിക സഹകരണത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Comments ()