റാസ് ലഫാന്‍ സ്‌ഫോടനം: ദുഃഖം രേഖപ്പെടുത്തി ഇന്ത്യന്‍ എംബസി; അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുറന്നു

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: +974 55647502, +974 55384683.

റാസ് ലഫാന്‍ സ്‌ഫോടനം: ദുഃഖം രേഖപ്പെടുത്തി ഇന്ത്യന്‍ എംബസി; അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുറന്നു

ദോഹ: ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യന്‍ എംബസി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ കാണാതാവുകയും ചെയ്ത വാര്‍ത്ത കടുത്ത ആശങ്കാജനകമാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും എംബസി വ്യക്തമാക്കി.

ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ ഫാക്ടറിയില്‍ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ 54 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ 18 ജീവനക്കാരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹെല്‍പ്പ്‌ലൈനുകള്‍

അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും മറ്റ് അടിയന്തര സഹായങ്ങള്‍ക്കുമായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലും ഇമെയില്‍ വിലാസത്തിലും ഖത്തറിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: +974 55647502, +974 55384683.

ഇമെയില്‍ വിലാസം: cons.doha@mea.gov.in