സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസം; ഇഖാമ ഇനി മൂന്ന് മാസത്തേക്കും പുതുക്കാം
പുതിയ സംവിധാനപ്രകാരം തൊഴിലുടമകൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി മൂന്ന് മാസത്തെ കാലാവധി തെരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള ഫീസ് മാത്രം അടച്ച് ഇഖാമ പുതുക്കാൻ കഴിയും
റിയാദ്: ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇനി മൂന്ന് മാസത്തെ കാലാവധിയിലേക്ക് ഇഖാമ (താമസരേഖ) പുതുക്കാനുള്ള സംവിധാനം സൗദി അറേബ്യയിൽ നിലവിൽ വന്നു. സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) പ്രവാസി റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ 'മുസാനിദ്' സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിച്ചത്.
പുതിയ സംവിധാനപ്രകാരം തൊഴിലുടമകൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി മൂന്ന് മാസത്തെ കാലാവധി തെരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള ഫീസ് മാത്രം അടച്ച് ഇഖാമ പുതുക്കാൻ കഴിയും. ഇതുവരെ ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഒരു വർഷത്തേക്കാണ് നിർബന്ധമായും പുതുക്കേണ്ടിയിരുന്നത്.
മുമ്പ് വാർഷിക പുതുക്കലിനായി 650 റിയാൽ ഒറ്റത്തവണ അടയ്‌ക്കേണ്ട സാഹചര്യമായിരുന്നു. എന്നാൽ ഇനി മൂന്ന് മാസത്തേക്ക് 162.50 റിയാൽ വീതം അടച്ച് താമസരേഖയുടെ കാലാവധി നീട്ടാനാകും. ഇതിലൂടെ തൊഴിലുടമകൾക്ക് ഒരുമിച്ച് വലിയ തുക കണ്ടെത്തേണ്ട ബാധ്യത കുറയും.
മറ്റ് തൊഴിൽവിഭാഗങ്ങളിലെ പ്രവാസികൾക്ക് മൂന്ന്, ആറ്, ഒമ്പത് മാസം അല്ലെങ്കിൽ ഒരു വർഷം എന്നിങ്ങനെ ഇഖാമ പുതുക്കാനുള്ള സൗകര്യം നേരത്തേ ലഭ്യമായിരുന്നു. പുതിയ തീരുമാനം ഗാർഹിക തൊഴിലാളികൾക്കും ബാധകമാക്കിയതോടെ ഈ വിഭാഗത്തിനും സമാന ആനുകൂല്യം ലഭ്യമാകുകയും സ്പോൺസർമാർക്കും തൊഴിലാളികൾക്കും സാമ്പത്തികമായി കൂടുതൽ സൗകര്യമൊരുങ്ങുകയും ചെയ്യും.
Comments ()