ആശ്വാസം, ഹോര്‍മൂസ് സാധാരണ നിലയിലേക്ക്; ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തില്‍
ടെഹ്‌റാന്‍: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടര്‍ന്ന് ഹോര്‍മൂസ് സാധാരണ നിലയിലേക്ക്. ഉപരോധം പിന്‍വലിച്ചതിനു ശേഷം ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എല്‍എന്‍ജി കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. പശ്ചിമേഷ്യന്‍ മേഖലയിലെ യുദ്ധാന്തരീക്ഷം കാരണം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ കപ്പല്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.
62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് കപ്പല്‍ എത്തുന്നത്. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഉടനെത്തും. കേന്ദ്രം സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഹോര്‍മൂസ് കടന്ന് ഈ കപ്പലുകള്‍ ഇന്ത്യയില്‍ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് അയവുവരും.
Comments ()