അന്ത്യോദയ റേഷൻ വിഹിതത്തിൽ നിയന്ത്രണം; ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം
ഇതിനായി 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം.
ന്യൂഡല്‍ഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്കായുള്ള അന്ത്യോദയ അന്നയോജന (അഅഥ) പദ്ധതി പ്രകാരം നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം.
മഞ്ഞ കാര്‍ഡുള്ള കുടുംബത്തില്‍ ഒരാള്‍ക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം നല്‍കും. എന്നാല്‍ ഒരു കുടുംബത്തിനു ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും.
Comments ()