സുരക്ഷാ ഭീഷണി: റിയാദ് വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടും
വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി അധികൃതരുടെ ഈ നിർണായക നടപടി.
തുടർച്ചയായ ഹൂത്തി ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം ഒക്ടോബർ 17 വരെ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി അധികൃതർ തീരുമാനിച്ചു.
മേഖലയിൽ സുരക്ഷാ ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് എയർപോർട്ട് അടച്ചിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനെത്തുടർന്ന് വിമാനത്താവളം വഴിയുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിവരങ്ങളും സമയക്രമവും മുൻകൂട്ടി ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
Comments ()