റിയാദിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടം; സാമൂഹിക പ്രവര്‍ത്തകന്‍ കെഎച്ച് സിദ്ദീഖ് അന്തരിച്ചു
ഏകദേശം മൂന്ന് പതിറ്റാണ്ട് റിയാദിൽ പ്രവാസിയായിരുന്ന സിദ്ദീഖ് 2022ലാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്ന അദ്ദേഹം പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു
റിയാദ്: ദീർഘകാലം റിയാദിൽ പ്രവാസജീവിതം നയിക്കുകയും സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്ത ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ കെ.എച്ച്. സിദ്ദീഖ് (58) അന്തരിച്ചു. പരേതനായ ഹംസയുടെ മകനാണ്. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഏകദേശം മൂന്ന് പതിറ്റാണ്ട് റിയാദിൽ പ്രവാസിയായിരുന്ന സിദ്ദീഖ് 2022ലാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്ന അദ്ദേഹം പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖലയുടെ മുൻ സെക്രട്ടറിയായും സംഘടനയുടെ സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തെ ഇടപെടലുകളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും റിയാദിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം.
ഭാര്യ: ഷഫീന. മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർത്ഥി, അസ്‌ഹറുൽ ഉലൂം ഇസ്‌ലാമിയാ കോളജ്).
Comments ()