കൊച്ചിയിൽ വൻ കവർച്ച: കത്തിമുനയിൽ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവർന്നു; സ്ത്രീകളെ വിവസ്ത്രരരാക്കി

അക്രമികളുമായി താമസക്കാർക്ക് മുൻപരിചയം ഉണ്ടെന്നും സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് പിന്നിലൊന്നുമാണ് പൊലീസിന്റെ നിഗമനം.

കൊച്ചിയിൽ വൻ കവർച്ച: കത്തിമുനയിൽ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവർന്നു; സ്ത്രീകളെ വിവസ്ത്രരരാക്കി

കൊച്ചിയിൽ അസം, പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അഞ്ചംഗ സംഘം കത്തിമുനയിൽ നിർത്തി വൻ കവർച്ച നടത്തി. 3.50 ലക്ഷം രൂപ, 1.80 ലക്ഷം രൂപയുടെ ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയാണ് സംഘം കവർന്നത്.

കവർച്ചയ്ക്കിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ അക്രമികൾ വിവസ്ത്രരാക്കിയതായും പരാതിയുണ്ട്. താമസക്കാരും അക്രമികളും തമ്മിൽ മുൻപരിചയമുണ്ടെന്നും സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.