ജാബ്രിയയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; അവശിഷ്ടങ്ങളിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി
അപകട വിവരം ലഭിച്ചതോടെ ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി ഉടൻ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലുപേരെയും സുരക്ഷിതമായി പുറത്തെടുത്തതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ ജാബ്രിയ മേഖലയിൽ മൂന്ന് നിലയുള്ള പാർപ്പിട കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍പ്പെട്ട നാലുപേരെ അഗ്നിശമനസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.
അപകട വിവരം ലഭിച്ചതോടെ ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി ഉടൻ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലുപേരെയും സുരക്ഷിതമായി പുറത്തെടുത്തതായി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിക്കുകയും പ്രദേശം സുരക്ഷാ വളയത്തിലാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കി.
മേൽക്കൂര തകരാൻ കാരണമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ സുരക്ഷാ നിലയും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് അധികൃതർ അറിയിച്ചു.
Comments ()