രാത്രികളിൽ തനിച്ചാണെങ്കിലും അതീവ സുരക്ഷിതർ; ജി20 രാജ്യങ്ങളുടെ സുരക്ഷാ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി
ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ജി20 പട്ടികയില്‍ ഒന്നാമതായി സൗദി അറേബ്യ.
റിയാദ്: ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ജി20 പട്ടികയില്‍ ഒന്നാമതായി സൗദി അറേബ്യ. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് ഗോള്‍സ്‌ന്റെ 2023ലെ റിപ്പോര്‍ട്ടുകളുമായുള്ള താരതമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ നിഗമനം.
സൗദി അറേബ്യയില്‍ ജനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ തികച്ചും സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇവ. രാജ്യത്തെ ക്രമസമാധാന നിലയും സുരക്ഷയും എത്രത്തോളം ശക്തമാണെന്ന് അടിവരയിടുന്നതാണ് ഈ കണക്കുകള്‍. ഇതില്‍ 15 വയസിന് മുകളിലുള്ള ആണ്‍കുട്ടികളില്‍ 97 ശതമാനം ആളുകള്‍ക്കും രാത്രിയാത്ര സുരക്ഷിതമാണ്. അതുപോലെ 94.9 ശതമാനത്തോളം വരുന്ന മുതിര്‍ന്ന സ്ത്രീകളും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വയോജനങ്ങളും സൗദിയില്‍ ഏറെ സുരക്ഷിതരാണ്. 60നും 64നും ഇടയിലുള്ള 97.2 ശതമാനം ആളുകളും രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ സുരക്ഷിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
Comments ()