എയർബാഗിലെ സാങ്കേതിക തകരാർ, 14,500 ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ചു
അപകടസമയത്ത് എയർബാഗ് കൃത്യമായി പ്രവർത്തിക്കാതിരിക്കാനും ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കാനും സാധ്യതയുള്ളതിനാലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
റിയാദ്: എയർബാഗിലെ സാങ്കേതിക തകരാറിനെത്തുടർന്ന് 14,470 ലാൻഡ് റോവർ വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു (Recall). 2020 മുതൽ 2026 വരെയുള്ള മോഡലുകളിലെ റേഞ്ച് റോവർ, ഡിഫെൻഡർ, ഡിസ്കവറി സീരീസുകളിൽപ്പെട്ട വാഹനങ്ങൾക്കാണ് ഈ മുന്നറിയിപ്പ് ബാധകമാകുന്നത്.
ഡ്രൈവർ സീറ്റിലെ എയർബാഗ് കണക്ടറിലുണ്ടായ തകരാറാണ് ഈ നടപടിക്ക് കാരണം. അപകടസമയത്ത് എയർബാഗ് കൃത്യമായി പ്രവർത്തിക്കാതിരിക്കാനും ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കാനും സാധ്യതയുള്ളതിനാലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
വാഹന ഉടമകൾ ‘ഇസ്തിദ്ആ’ (recalls.sa) വെബ്സൈറ്റിൽ ഷാസി നമ്പർ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. തകരാറിലുള്ള വാഹനങ്ങൾക്ക് അംഗീകൃത ഡീലർമാർ വഴി സൗജന്യമായി അറ്റകുറ്റപ്പണികൾ ചെയ്തുനൽകുന്നതാണ്.
Comments ()