സൗദി ദേശീയ ദിനം: വർണ്ണാഭമായ ആഘോഷങ്ങൾക്ക് വേദിയായി റിയാദിലെ 15 പ്രമുഖ കേന്ദ്രങ്ങൾ
സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അൽ ഫലാഹ്, അൽ റിമാൽ, അൽ ഹസം, കിങ് സൽമാൻ, അൽ ജസീറ എന്നീ ഡിസ്ട്രിക്റ്റുകളിലെ അഞ്ച് പ്രധാന പാർക്കുകൾ ഉൾപ്പെടെ 12 നഗരസഭാ കേന്ദ്രങ്ങളിലും, ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലുമായാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ആഘോഷങ്ങൾ അരങ്ങേറിയത്.
പാർക്കുകളിൽ തിയേറ്റർ ഷോകൾ, നാഷണൽ മാപ്പ് പസിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോഗ്രാഫി, കാർഷികാനുഭവങ്ങൾ തുടങ്ങിയ ആകർഷകമായ ഇന്ററാക്ടീവ് പരിപാടികൾ ഒരുക്കിയപ്പോൾ, സൗദിയുടെ തനത് സംസ്കാരം വിളിച്ചോതുന്ന ദീറയിലും റിയാദ് ഒയാസിസിലും സൗദി അർദ നൃത്തം, നാടൻ കലാരൂപങ്ങൾ, കൈത്തൊഴിലുകൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവ അവതരിപ്പിച്ചു. പൊതുജന പങ്കാളിത്തത്തിലൂടെ ദേശസ്നേഹവും അഭിമാനവും വളർത്തുന്നതിനൊപ്പം, നഗരത്തിലെ ജീവിതനിലവാരം വർധിപ്പിച്ച് സുസ്ഥിരവും സമൃദ്ധവുമായ റിയാദ് കെട്ടിപ്പടുക്കുകയാണ് നഗരസഭ ഈ ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
Comments ()