സൗദിയിലെ വാഹനാപകടത്തിൽ അഞ്ച് മരണം; മരിച്ചവരിൽ രണ്ട് മലയാളി നഴ്‌സുമാർ

അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്‌സുമാരും വാഹനമോടിച്ചിരുന്ന സൗദി പൗരനും മരിച്ചതായി വിവരം. തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്‌സുമാർ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല

സൗദിയിലെ വാഹനാപകടത്തിൽ അഞ്ച് മരണം; മരിച്ചവരിൽ രണ്ട് മലയാളി നഴ്‌സുമാർ

ജിദ്ദ: സൗദി അറേബ്യയിലെ തായിഫ്–റാനിയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.

അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്‌സുമാരും വാഹനമോടിച്ചിരുന്ന സൗദി പൗരനും മരിച്ചതായി വിവരം. തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്‌സുമാർ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു മരിച്ചവർ. അവധി ദിവസമായതിനാൽ റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തായിഫിനും റാനിയയ്ക്കും ഇടയിലുള്ള റോഡിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകാനുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ചും സൗദി അധികൃതരുടെ വിശദമായ അന്വേഷണം തുടരുകയാണ്.