എസ്ബിഐയിൽ വൻ സുരക്ഷാ വീഴ്ച: ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ചോർന്നു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തി.
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) വൻ സുരക്ഷാ വീഴ്ച. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ ചോർന്നത്. ആകെ 3,75,000 കസ്റ്റമർ റെക്കോർഡുകൾ ഡാർക്ക് വെബ്ബിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 3,897 ഉപഭോക്താക്കളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, മേൽവിലാസം, ഇമെയിൽ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലുള്ള അതീവ രഹസ്യ രേഖകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഡിഫൻസ് സൈബർ ഏജൻസിയും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (CERT-In) നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് ഈ വിവരച്ചോർച്ച പുറത്തറിഞ്ഞത്. ഒക്ടോബർ 16-നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ബാങ്കിന് കൈമാറിയത്. തുടർന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബാങ്ക് അധികൃതർ ഇക്കാര്യം സെബിയെയും (SEBI) അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാധിക്കപ്പെട്ട അക്കൗണ്ടുകളിൽ ആവശ്യമായ സുരക്ഷാ പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണെന്നും എസ്ബിഐ വ്യക്തമാക്കി.
Comments ()