സ്കൂളുകളിൽ ഓണാവധി ഓഗസ്റ്റ് 22 മുതൽ; വിദ്യാർത്ഥികൾക്ക് 4 കിലോ അരി നൽകും
ഓണാഘോഷത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 4 കിലോ വീതം അരി വിതരണം ചെയ്യും.
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണാവധി ഈ മാസം 22 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഓഗസ്റ്റ് 21-നാണ് സ്‌കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. അന്നേ ദിവസം വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ല.
ഓണാഘോഷത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 4 കിലോ വീതം അരി വിതരണം ചെയ്യും. അവധിക്കു ശേഷം ഓഗസ്റ്റ് 31-ന് സ്‌കൂളുകൾ പുനരാരംഭിക്കും.
Comments ()