വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യപിച്ചതായി ആരോപണം: സ്‌കൂളിൽ പ്രതിഷേധം

വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം.

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യപിച്ചതായി ആരോപണം: സ്‌കൂളിൽ പ്രതിഷേധം

വയനാട്: സ്‌കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാർത്ഥികളുടെ ഗുരുതര ആരോപണം. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. മുൻ ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ ഷിബി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് എന്നിവർക്കെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് 130 വിദ്യാർത്ഥികളുമായി മൂന്ന് ബസുകളിലായി മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചുവെന്നാണ് കുട്ടികൾ പരാതിപ്പെട്ടത്.

എന്നാൽ, പിടിഎ പ്രസിഡന്റ് മദ്യപിച്ചുവെന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയെന്നും, ഉടൻ തന്നെ ഇയാളെ ബസിൽ നിന്ന് മാറ്റിയെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. കുട്ടികൾക്ക് സുരക്ഷയൊരുക്കേണ്ടവർ തന്നെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.