ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; അമേരിക്ക സ്റ്റുഡന്റ് വിസ കാലാവധി പരിമിതപ്പെടുത്തുന്നു

പുതിയ നിർദേശമനുസരിച്ച് സ്റ്റുഡന്റ് വിസ (F), എക്സ്ചേഞ്ച് വിസ (J) എന്നിവയ്ക്ക് പരമാവധി നാല് വർഷം മാത്രമായിരിക്കും സാധുത. നിലവിൽ പഠനമോ പരിശീലനമോ പൂർത്തിയാകുന്നതുവരെ വിസ നിലനിർത്താൻ സാധിച്ചിരുന്ന സംവിധാനത്തിലാണ് ഈ മാറ്റം വരുന്നത്

ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; അമേരിക്ക സ്റ്റുഡന്റ് വിസ കാലാവധി പരിമിതപ്പെടുത്തുന്നു

വാഷിങ്ടൺ: വിദേശ പൗരൻമാർക്കുള്ള വിസാ നയത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി അമേരിക്കൻ ഭരണകൂടം. വിദ്യാർഥികൾക്കും എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്കും മാധ്യമപ്രവർത്തകർക്കും അനുവദിക്കുന്ന ചില നോൺ-ഇമിഗ്രന്റ് വിസകളുടെ കാലാവധി പരിമിതപ്പെടുത്തുന്ന പുതിയ ചട്ടമാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവച്ചിരിക്കുന്നത്.

പുതിയ നിർദേശമനുസരിച്ച് സ്റ്റുഡന്റ് വിസ (F), എക്സ്ചേഞ്ച് വിസ (J) എന്നിവയ്ക്ക് പരമാവധി നാല് വർഷം മാത്രമായിരിക്കും സാധുത. നിലവിൽ പഠനമോ പരിശീലനമോ പൂർത്തിയാകുന്നതുവരെ വിസ നിലനിർത്താൻ സാധിച്ചിരുന്ന സംവിധാനത്തിലാണ് ഈ മാറ്റം വരുന്നത്.

പുതിയ നയം പ്രാബല്യത്തിൽ വന്നാൽ അമേരിക്കയിൽ ഉന്നതപഠനം ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർഥികളെ ഇത് ബാധിച്ചേക്കും. പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനകാലാവധിക്കിടയിൽ വിസ പുതുക്കേണ്ട സാഹചര്യം വർധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

വിസാ സംവിധാനത്തിൽ കൂടുതൽ നിയന്ത്രണവും മേൽനോട്ടവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച കൂടുതൽ നടപടികൾക്കായി വിദ്യാഭ്യാസ മേഖലയുടെയും കുടിയേറ്റ രംഗത്തിന്റെയും ശ്രദ്ധ ഇപ്പോൾ അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനത്തിലേക്കാണ്.