തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ അതിക്രമം നടത്തിയ ആലത്തൂർ സ്വദേശി അറസ്റ്റിൽ
ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ പൊലീസ് പിടികൂടി.
പാലക്കാട് ആലത്തൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ നെല്ലിയാങ്കുന്നം സ്വദേശിയായ സുനീഷ് ആണ് എറണാകുളം കുറുപ്പമ്പടിയില്‍ നിന്ന് പിടിയിലായത്. ഓഗസ്റ്റ് എട്ടിന് നടന്ന അതിക്രമത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തമിഴ്‌നാട്ടില്‍ മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്നാഴ്ച മുമ്പ് മാത്രം പുറത്തിറങ്ങിയ സുനീഷ്, വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
Comments ()