വിദേശികൾക്കും സ്വദേശികൾക്കും സുവർണ്ണാവസരം; പ്ലസ് ടു ഉന്നത വിജയികൾക്ക് ഷാർജ യൂണിവേഴ്സിറ്റിയിൽ ഫ്രീയായി പഠിക്കാം
യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഷാര്‍ജ ഭരണകൂടത്തിന്റെ വക വന്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം.
യുഎഇ: യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഷാര്‍ജ ഭരണകൂടത്തിന്റെ വക വന്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം. ഷാര്‍ജ ഡെപ്യൂട്ടി റൂളറും ഷാര്‍ജ യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്..
ഇതുപ്രകാരം 20252026 അധ്യയന വര്‍ഷത്തില്‍ വിവിധ സ്ട്രീമുകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഷാര്‍ജ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഏത് അക്രഡിറ്റഡ് ബിരുദ പ്രോഗ്രാമുകളിലും തികച്ചും സൗജന്യമായി പഠിക്കാം. കോഴ്‌സ് പൂര്‍ത്തിയാകുന്നത് വരെയുള്ള മുഴുവന്‍ ട്യൂഷന്‍ ഫീസും ഈ സ്‌കോളര്‍ഷിപ്പിലൂടെ ഭരണകൂടം തന്നെയായിരിക്കും വഹിക്കുക.
മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളില്ലാതെ ഉപരിപഠനം നടത്താനും ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒപ്പം, ഭാവിയിലെ തൊഴില്‍ വിപണിക്ക് അനുയോജ്യരായ മിടുക്കരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനുള്ള സര്‍വ്വകലാശാലയുടെ ശ്രമങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്തുപകരും.
Comments ()