ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു, ഷാർജയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു
അൽ ഖാസിമി ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു.
ഷാർജ അൽ ഖാസിമി ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനായ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഷാർജ റൂളേഴ്‌സ് കോർട്ട് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജ കിംഗ് ഫൈസൽ പള്ളിയിൽ നടക്കുന്ന അന്ത്യ ചടങ്ങുകൾക്ക് ശേഷം ഭൗതികശരീരം അൽ ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഷാർജ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments ()