'അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തയ്യാറല്ല', പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന നേതാവ്

തന്റെ നേതൃത്വത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, തന്റെ ചുമതല ഏത് സാധാരണ പ്രവര്‍ത്തകനും കൈമാറാന്‍ തയ്യാറാണെന്നും ഒരിക്കലും അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തയ്യാറല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു

'അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തയ്യാറല്ല', പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന നേതാവ്

മുംബൈ: തന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസമില്ലെങ്കില്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

തന്റെ നേതൃത്വത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, തന്റെ ചുമതല ഏത് സാധാരണ പ്രവര്‍ത്തകനും കൈമാറാന്‍ തയ്യാറാണെന്നും ഒരിക്കലും അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തയ്യാറല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. തങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമെന്നാണ് ചിലരൊക്കെ കരുതുന്നത് എന്നും അത് സംഭവിക്കില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ശിവസേന സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദ്ധവിന്റെ പ്രതികരണം.