കൊല്ലത്ത് നടുക്കുന്ന സംഭവം: മരിച്ച അമ്മയുടെ മൃതദേഹത്തിന് പൂജ ചെയ്ത് മകൻ; അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് നടുക്കുന്ന സംഭവം: മരിച്ച അമ്മയുടെ മൃതദേഹത്തിന് പൂജ ചെയ്ത് മകൻ; അന്വേഷണം ആരംഭിച്ചു

കൊല്ലം: കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ മരിച്ച 90 വയസ്സുള്ള അമ്മയുടെ മൃതദേഹം മകന്‍ ആരെയും അറിയിക്കാതെ പൂജ ചെയ്ത് വീട്ടില്‍ സൂക്ഷിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന മകന്‍ കൃഷ്ണസ്വാമിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഏറെക്കാലമായി കിടപ്പിലായിരുന്ന വയോധികയുടെ മരണവിവരം, ഇവരുടെ ചെറുമകള്‍ വീട്ടിലെത്തിയപ്പോഴാണ് പുറംലോകമറിയുന്നത്.