തെരുവുനായ ഭീതി ഒഴിയാതെ ചൂണ്ടൽ: സ്‌കൂളിന് ഇന്നും പൂട്ട്, വിദ്യാർത്ഥികൾ ദുരിതത്തിൽ
മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
തൃശ്ശൂര്‍: തെരുവ് നായ ശല്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച'അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിവസമായ ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്‌കൂളിന് അധികൃതര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളിനും പരിസരത്തുമുള്ള മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
Comments ()