കുവൈത്തിൽ അമിതവേഗതയ്‌ക്കെതിരെ കടുത്ത നടപടി; വ്യാപക പരിശോധന തുടരുന്നു
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിംഗ് ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. അമിതവേഗത ഉൾപ്പെടെയുള്ള അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിലും ഹൈവേകളിലും അമിതവേഗത നിയന്ത്രിക്കുന്നതിനായി ട്രാഫിക് വിഭാഗം ശക്തമായ പരിശോധന തുടരുന്നു. റോഡപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിംഗ് ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. അമിതവേഗത ഉൾപ്പെടെയുള്ള അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്വദേശികളായ ലംഘകർക്ക് തടങ്കൽ ഉൾപ്പെടെയുള്ള നടപടികളും വിദേശികൾക്ക് നാടുകടത്തലും ഉൾപ്പെടെ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
Comments ()