ഷാർജയിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഷാർജയിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം

ഷാര്‍ജ: ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഷാര്‍ജ. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എമിറേറ്റിന്റെ അതിര്‍ത്തിക്കുള്ളില്‍ പറക്കുന്ന എല്ലാത്തരം ഡ്രോണുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

ഫ്രീ സോണുകളും പ്രത്യേക വികസന മേഖലകളും ഉള്‍പ്പെടെ എമിറേറ്റിലുടനീളം ഈ നിയമം നടപ്പിലാക്കും. കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഡ്രോണ്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

അതേസമയം, സൈനിക, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡ്രോണുകളെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കി. പൊതുതാത്പര്യമോ പ്രവര്‍ത്തനപരമായ അടിയന്തര സാഹചര്യങ്ങളോ പരിഗണിച്ച് സിവില്‍ ഏവിയേഷന്‍ മേധാവി നല്‍കുന്ന പ്രത്യേക ഇളവുകളും ഇതില്‍ ഉള്‍പ്പെടും.