വീട്ടിലെത്താൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ദുരന്തം; ഓട്ടോയിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അമല്‍ ആണ് മരിച്ചത്.
കോഴിക്കോട്: ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അമല്‍ ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുക്കം പുല്‍പറമ്പില്‍വച്ചാണ് അപകടം നടന്നത്. വിദ്യാര്‍ത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. മണാശ്ശേരി ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. സംഭവ സ്ഥലത്ത് വച്ച്തന്നെ വിദ്യാര്‍ത്ഥി മരിച്ചു.
Comments ()