ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറുമായി കൂട്ടിയിടിച്ച് ബൈക്ക്; 19കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം
കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥി കൃഷ്ണ നന്ദുവാണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം
കോന്നി: പത്തനംതിട്ട കൂടലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥി കൃഷ്ണ നന്ദുവാണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികരെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചുമാറ്റുന്നതിനിടെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ ഇടിയിൽ ബൈക്ക് ദൂരേക്ക് തെറിച്ചുവീണു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണ നന്ദുവിനെ ഉടൻ കോന്നിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments ()