ഗ്രൂപ്പ് ബി കീഴടക്കി സ്വിസ്-കാനഡ മുന്നേറ്റം; ലോകകപ്പിൽ ഗോളുകളുടെ പെരുമഴ
ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ആണ് വിജയം നേടിയത്. ഇതോടെ സ്വിറ്റ്‌സര്‍ലാന്‍ഡിന് നോക്ക് ഔട്ട് സാധ്യതകള്‍ നിലനിര്‍ത്താനും കഴിഞ്ഞു.
ലോസ്ഏഞ്ചല്‍സ്: ബോസ്‌നിയ ഹെര്‍സിഗോവിനയ്‌ക്കെതിരെ സ്വിറ്റ്സര്‍ലാന്‍ഡിന് നാല് ഗോള്‍ വിജയം. ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ആണ് വിജയം നേടിയത്. ഇതോടെ സ്വിറ്റ്‌സര്‍ലാന്‍ഡിന് നോക്ക് ഔട്ട് സാധ്യതകള്‍ നിലനിര്‍ത്താനും കഴിഞ്ഞു.
മത്സരത്തിലേക്ക് ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ ടീം പൂര്‍ണമായ ആധിപത്യം തന്നെയായിരുന്നു മത്സരത്തിലുടനീളം കാഴ്ചവച്ചത്. ബോസ്‌നിയ അവസാന നിമിഷം വരെ പിടിച്ചുനിന്നുവെങ്കിലും സ്വിസ് പട വിജയം നേടി.
ജൊഹാന്‍ മന്‍സംബിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു സ്വിസ്സിന്റെ വിജയം. മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷമാണ് എഴുപത്തിനാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. മനോഹരമായ ഒരു വോളിയിലൂടെ ജൊഹാന്‍ മന്‍സംബി സ്വിസ്സിന് വേണ്ടി ബോള്‍ വലയിലെത്തിച്ചു.
അതേസമയം കാനഡ- ഖത്തര്‍ മത്സരത്തില്‍ ആതിഥേയരായ കാനഡ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് വിജയിച്ചത്. കാനഡയുടെ ആദ്യ ലോകകപ്പ് വിജയം കൂടിയായിരുന്നു ആ വിജയം.ജോനാഥന്‍ ഡേവിഡിന്റെ ഹാട്രിക് മികവിലാണ് കാനഡയുടെ വിജയം.
Comments ()