കർഷകർക്ക് ആശ്വാസം: 75,000 രൂപ വരെയുള്ള കടങ്ങൾ പൂർണമായി എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ പ്രഖ്യാപനം.

കർഷകർക്ക് ആശ്വാസം: 75,000 രൂപ വരെയുള്ള കടങ്ങൾ പൂർണമായി എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിൽ ടിവികെയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു.

കർഷകരുടെ ക്ഷേമവും കൃഷിയുടെ ശാക്തീകരണവുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും, കർഷകരുടെ കടബാധ്യത കുറയ്ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനമനുസരിച്ച് സഹകരണ ബാങ്കുകളിൽനിന്ന് 75,000 രൂപ വരെ വായ്പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും. 75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 75,000 രൂപയുടെയും, ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 35,000 രൂപയുടെയും ഇളവാണ് ലഭിക്കുക. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും നടപ്പിലാക്കുന്ന ഈ തീരുമാനത്തിലൂടെ 2,38,264 കർഷകർക്ക് 40,000 രൂപ വരെ അധിക ആനുകൂല്യം ലഭിക്കും.