വിപണി പിടിക്കാൻ ടാറ്റ; 40,000 കോടി നിക്ഷേപം, ലക്ഷ്യം ഇരട്ടി വിൽപന!

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 37,500 കോടി മുതല്‍ 40,000 കോടി രൂപ വരെയുള്ള വന്‍കിട നിക്ഷേപങ്ങള്‍ക്ക്‌ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്.

വിപണി പിടിക്കാൻ ടാറ്റ; 40,000 കോടി നിക്ഷേപം, ലക്ഷ്യം ഇരട്ടി വിൽപന!

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 37,500 കോടി മുതല്‍ 40,000 കോടി രൂപ വരെയുള്ള വന്‍കിട നിക്ഷേപങ്ങള്‍ക്ക്‌ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ഉല്‍പ്പാദന ശേഷി 45% വര്‍ധിപ്പിക്കാനും പുതിയ മോഡലുകള്‍ വിപണിയിലിറക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ, വാര്‍ഷിക വാഹന വില്‍പന ഇരട്ടിയാക്കി 12 ലക്ഷം യൂണിറ്റിലെത്തിക്കാന്‍ കമ്പനി പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ, 2031 സാമ്പത്തിക വര്‍ഷത്തോടെ ആഭ്യന്തര വിപണി വിഹിതം 20 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 6 പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് തങ്ങളുടെ വാഹന ശ്രേണി 15 ആയി വിപുലീകരിക്കും. കൂടാതെ, നിലവിലുള്ള 9 ലക്ഷം യൂണിറ്റ് വാര്‍ഷിക ഉല്‍പ്പാദന ശേഷി അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 13 ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.