പ്രണയാഭ്യർഥന നിരസിച്ചു; ഹരിയാനയിൽ 29കാരിയായ അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു

സ്വകാര്യ സ്കൂൾ അധ്യാപികയായ 29കാരിയാണ് സ്കൂൾ വരാന്തയിൽ അതിക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

പ്രണയാഭ്യർഥന നിരസിച്ചു; ഹരിയാനയിൽ 29കാരിയായ അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് അധ്യാപികയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തി. പ്രമുഖ സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ സന്ധ്യ കാര്‍ഹാന (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്വദേശിയായ അമിത് (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെറും 30 സെക്കന്‍ഡിനുള്ളില്‍ മുപ്പത്തിനാലോളം തവണയാണ് പ്രതി അധ്യാപികയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിന് പിന്നില്‍ രണ്ടു മാസത്തോളമായി നീണ്ട കൃത്യമായ ആസൂത്രണമുണ്ടായിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. അധ്യാപിക സ്‌കൂളിലേക്ക് പോകുന്ന വഴിയോ വരുന്ന വഴിയോ വെച്ച് ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഇയാള്‍ പ്രത്യേകമായി ഒരു കത്തി വാങ്ങിയതായും പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

അധ്യാപികയോട് തോന്നിയ പ്രണയം നിരസിക്കുകയും പിന്നാലെ 21കാരന്റെ ശല്യം സഹിക്കാനാവാതെ സന്ധ്യ താമസ സ്ഥലവും ജോലിയും മാറിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആക്രമണം. യുവതി മുന്‍പും ശല്യക്കാരനെതിരെ പൊലീസിന് സമീപിച്ചെങ്കിലും സമയത്ത് നടപടിയുണ്ടായില്ലെന്നാണ് അധ്യാപികയുടെ കുടുംബം ആരോപിക്കുന്നത്. ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളാണ് സന്ധ്യക്കുള്‌ലത്.

അധ്യാപികയോട് തോന്നിയ പ്രണയം നിരസിച്ചതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാവാതെ സന്ധ്യ താമസസ്ഥലവും ജോലിയും മാറിയിരുന്നു. സംഭവത്തിന് മുന്‍പ് പ്രതിക്കെതിരെ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സമയബന്ധിതമായി നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു. കൊല്ലപ്പെട്ട സന്ധ്യക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് പിഞ്ചുമക്കളുണ്ട്.