അവധി ആഘോഷം ദുരന്തമായി: ഗ്രീസിൽ ഷവറിൽ നിന്ന് ഷോക്കേറ്റ് 17-കാരൻ മരിച്ചു
അയർലൻഡ് സ്വദേശിയായ 17കാരൻ അലക്സ് മക്കീയാണ് ഗ്രീസിൽ അവധി ആഘോഷത്തിനിടെ അതിദാരുണമായി മരണപ്പെട്ടത്.
അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തിയ 17-കാരൻ ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. അയർലൻഡിലെ കോർക്ക് സ്വദേശിയായ അലക്സ് മക്കീയാണ് ഗ്രീസിലെ കീമോലോസിലുള്ള വസതിയിൽ വച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും ഷോക്കേറ്റെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കെട്ടിടത്തിലെ വാട്ടർ ഹീറ്ററിലുണ്ടായ വയറിംഗ് തകരാറും ഫ്യൂസ് ബോക്സിലെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസാരിക്കാൻ പ്രയാസമുള്ള ഓട്ടിസം ബാധിതരായ വ്യക്തികൾക്കായി 'ബംബിൾബീ' എന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റം വികസിപ്പിച്ചെടുത്ത്, ഈ വർഷത്തെ അയർലൻഡ് യംഗ് സയന്റിസ്റ്റ് ടെക്നോളജി എക്സിബിഷനിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയനായ പ്രതിഭയായിരുന്നു അലക്സ്.
Comments ()