യുവതിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതി; ക്ഷേത്ര പൂജാരി പിടിയിൽ
പരാതിക്കാരിയുമായി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി ദീർഘകാലമായി ബന്ധം തുടരുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം : വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി തട്ടിപ്പ് നടത്തുകയും ചെയ്തെന്ന പരാതിയിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൂങ്ങാംപാറ സ്വദേശിയായ രാഹുലിനെയാണ് കാട്ടാക്കട പൊലീസ് അന്വേഷണത്തിനൊടുവിൽ കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിയുമായി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി ദീർഘകാലമായി ബന്ധം തുടരുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയിൽ നിന്ന് ഏകദേശം ഏഴ് ലക്ഷം രൂപയും കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആനാകോട് സുബ്രഹ്മണ്യ ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്ന രാഹുലിനെതിരെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.
Comments ()