ഡോ കെജെ റീന ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും, ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഡോ. റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഡോ. റീനയുടെ ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടി

ഡോ കെജെ റീന ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും, ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

തിരുവനന്തപുരം: ഡോ. കെജെ റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഇതോടെ കെജെ റീന ഡയറക്ടര്‍ സ്ഥാനത്ത് തന്നെ തുടരും.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഡോ. റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഡോ. റീനയുടെ ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടി.

സ്റ്റേ വന്നതിന് പിന്നാലെ ഡോ. റീന മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമവ്യവസ്ഥയോട് നന്ദിയുണ്ടെന്നാണ് ഡോ റീന പറഞ്ഞത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം.

ഡോ. കെജെ റീനയെ മാറ്റിയതിന് പിന്നാലെ ആ സ്ഥാനത്തേക്ക് അഡീഷണല്‍ ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സമീപിച്ചത്.