പഠനം മുടങ്ങിയോ? വിഷമിക്കേണ്ട; സൗജന്യ തുടർപഠനവുമായി കേരള പൊലീസിന്റെ 'ഹോപ്പ്'
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 31-നകം അതത് പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം.
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന 22 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ തുടര്‍പഠനത്തിന് അവസരമൊരുക്കി കേരള പൊലീസിന്റെ 'ഹോപ്പ്' പദ്ധതി. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 31-നകം അതത് പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വന്തം ജില്ലകളില്‍ വെച്ചുതന്നെയാണ് പരിശീലനം നല്‍കുക.
വിദഗ്ദ്ധരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍, മെന്ററിംഗ്, മോട്ടിവേഷന്‍ ട്രെയിനിംഗുകള്‍ എന്നിവയ്ക്കൊപ്പം നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകളും ഹോപ്പ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ലഭിക്കും. മികച്ച വിജയശതമാനമുള്ള ഈ പദ്ധതിയിലൂടെ കഴിഞ്ഞ 2025-26 അധ്യയനവര്‍ഷം പരീക്ഷയെഴുതിയ 1671 പേരില്‍ 1050 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. 2017 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ആകെ പരീക്ഷയെഴുതിയ 8695 വിദ്യാര്‍ത്ഥികളില്‍ 5414 പേരെ ഉന്നത പഠനത്തിലേക്ക് നയിക്കാന്‍ കേരള പൊലീസിന്റെ ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
Comments ()