തിരുവോണം ബമ്പറിൽ വൻ ട്വിസ്റ്റ്: യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി
യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.
ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ച ലോട്ടറി ടിക്കറ്റിന്റെ യഥാർത്ഥ ഉടമ താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് എസ്.പി ഓഫീസിലെത്തി. 'TL 360615' എന്ന ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് താൻ വാങ്ങിയതെന്നും, കയ്യിൽ നിന്ന് നഷ്ടപ്പെട്ട ടിക്കറ്റിന്റെ ചിത്രം മൊബൈൽ ഫോണിലുണ്ടെന്നുമാണ് സാദിഖ് എന്നയാൾ അവകാശപ്പെടുന്നത്.
എന്നാൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നും യഥാർത്ഥ ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് തുക കൈപ്പറ്റിയെന്നും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തിയത് സംഭവത്തിൽ നാടകീയമായ ട്വിസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്.
Comments ()