തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്

തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴ മുതലക്കൊടത്ത് നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ ഉടൻതന്നെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.