'തൊപ്പി'ക്ക് പൂട്ടിട്ട് പോലീസ്; യൂട്യൂബ് ചാനല്‍ റദ്ദാക്കി, മുന്‍കൂര്‍ ജാമ്യത്തിനും തടസ്സം

മൂഹമാധ്യമങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനല്‍ പൂട്ടിച്ചു.

'തൊപ്പി'ക്ക് പൂട്ടിട്ട് പോലീസ്; യൂട്യൂബ് ചാനല്‍ റദ്ദാക്കി, മുന്‍കൂര്‍ ജാമ്യത്തിനും തടസ്സം

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനല്‍ പൂട്ടിച്ചു. ഈ വിഷയത്തില്‍ നിഹാദിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിനെതിരെ ഇപ്പോള്‍ അടിയന്തര നടപടിയുണ്ടായിരിക്കുന്നത്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയെത്തുടര്‍ന്ന്, തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ച എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് ഇയാള്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്‌ന വീഡിയോയാണ് ഇയാള്‍ പങ്കുവെച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. തികച്ചും ഗൗരവ സ്വഭാവമുള്ള കുറ്റമാണ് തൊപ്പി ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പോലീസ്, കേസില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ട് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.